ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻററി സ്കൂളിൽ കോപ്പിയടി പിടികൂടിയ അധ്യാപകന് മർദ്ദനം; വിദ്യാർഥിക്കും രക്ഷിതാവിനുമെതിരെ വധശ്രമത്തിന് കേസ്


ചെമ്മനാട്, ഫെബ്രുവരി 08 ,2019 ● കുമ്പളവർത്ത.കോം : പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ വിദ്യാർഥി പരീക്ഷാ ഹാളിൽ വെച്ചു മർദ്ദിച്ചു. വെള്ളിയാഴ്ച ഹയർ സെക്കന്റി ഫിസിക്സ്, ബിസിനസ് സ്റ്റഡീസ് പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം. ഹയർ സെക്കൻററി ഫിസിക്സ് അധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ ഡോ; ബോബി ജോസിനാണ് മർദനമേറ്റത്. അധ്യാപകനെ കാസര്‍കോട്ടെ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി.


അധ്യാപകന്റെ ചെവിക്കും തോളെല്ലിനും പരിക്കുണ്ട്. തകര്‍ന്നിട്ടുണ്ട്. 3.45ന് വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നതുകണ്ട് കടലാസ് എടുക്കാന്‍ തുനിഞ്ഞപ്പോൾ വിദ്യാര്‍ത്ഥി അധ്യാപകന്റെ ചെകിട്ടത്തടിക്കുകയായിരുന്നു. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്. അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ അനുസരിച്ചും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയപ്പോൾ അദ്ദേഹവും അധ്യാപകനുനേരെ കയ്യേറ്റതിന് മുതിര്‍ന്നു.
keyword : tortureteacher-atchemmanadjamaathhighersecondaryschool-casefiledagainststudentandthelord