മഞ്ചേശ്വരം, ഫെബ്രുവരി 09 ,2019 ●കുമ്പളവാർത്ത.കോം : നിർമ്മാണം പൂർത്തിയായി വരുന്ന മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിലേക്ക് പോകാൻ നിർമ്മിച്ച റോഡ് പണി നടന്നുകൊണ്ടിരിക്കെ കടലെടുത്തു. കഴിഞ്ഞ ദിവസമാണ് റോഡിന്റെ പ്രധാന ഭാഗം കടലിനടിയിലായത്. തികച്ചും അശാസ്ത്രീയമായാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. തീരത്ത് കടൽ ഭിത്തി നിർമ്മാണം പൂർത്തീകരിക്കാതെയാണ് റോഡ് നിർമ്മാണത്തിന് മണ്ണും മെറ്റലും ഇറക്കിയതെന്ന് നാട്ടുകാർ പറയുന്നു. മഞ്ചേശ്വരത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് മത്സ്യബന്ധന തുറമുഖം. 2014 ഫിബ്രവരിയിലാണ് ഇതിന്റെ തറക്കല്ലിടല്‍ നടന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഒരു വര്‍ഷത്തോളം നിര്‍മ്മാണ പ്രവര്‍ത്തനം നടന്നില്ല. പിന്നീട് 2015 ആഗസ്തിലാണ് നിര്‍മ്മാണം പുനരാരംഭിച്ചത്.
48.8 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. 600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ലേലപ്പുര, 320 ചതുരശ്ര മീറ്റര്‍ ലോഡിങ് ഏരിയ, 71,500 ക്യുബിക് മീറ്ററില്‍ ഡ്രഡ്ജിങ്, 250 മീറ്റര്‍ നീളത്തില്‍ റിക്ലറേഷന്‍ ബണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് തുറമുഖം. നിരന്തരം കടൽ ക്ഷോഭം അനുഭവിക്കുന്ന പ്രദേശമാണിത്. അനുബന്ധ സൗകര്യങ്ങളായ ശുചിമുറികള്‍, കുടിവെള്ളം, കാന്റീന്, ഗേറ്റ് ഹൗസ് വൈദ്യുതീകരണം, വര്‍ക്ഷോപ്പ്, പാര്‍ക്കിങ് ഏരിയ, അപ്രോച്ച് റോഡ്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മ്മാണവും പൂർത്തിയായിട്ടുണ്ട്.
keyword : tookocean-RoadtoManjeswaramfishingharbor-constructedcostof48millionrupees