സർക്കാർ മഞ്ചേശ്വരത്തെ അവഗണിക്കുന്നു പിഡിപിഉപ്പള, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : കാലാ കാലങ്ങളായി മാറി മാറി ഭരിക്കുന്നവർ മഞ്ചേശ്വരം മണ്ഡലത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാൻ പിണറായി സർക്കാറെങ്കിലും അവസാനിപ്പിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു പിഡിപി മഞ്ചേശ്വരം മണ്ഡലം പഞ്ചായത്ത്‌ ഭാരവാഹികളുടെ ഓൺലൈൻ മെമ്പർഷിപ് ക്യാമ്പയിൻ ഉപ്പള പാർട്ടി ഓഫീസിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സർക്കാർ അവതരിപ്പിച്ച 2019ലേ ബഡ്ജറ്റ് മഞ്ചേശ്വരത്തെ പൂർണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. വ്യവസായത്തിന്റെയോ നവോത്ഥാനത്തിന്റെയോ ആരോഗ്യത്തിന്റെയോ കാറ്റു പോലും മഞ്ചേശ്വരത്തേക്ക് മന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റിലൂടെ വീശിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി മഞ്ചേശ്വരത്തെ താലൂക്കാഴി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ട ഈ വേളയിലെ ബഡ്ജറ്റിൽ മഞ്ചേശ്വരത്തിന്ടെ ജനത യുടെ പ്രദീക്ഷക്കൊത്ത് ഒന്നും ഉണ്ടായില്ല എന്നത് കേധാകരമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട് അധ്യക്ഷത വഹിച്ചു നേതാക്കളായ എം കെ ഇ അബ്ബാസ് അബ്ദുൽ റഹ്മാൻ പുത്തിഗെ കെപി മുഹമ്മദ്‌ ഉപ്പള അബ്ദുൽ അസീസ് ഷേണി റഫീഖ് പോസോട് മുഹമ്മദ്‌ ഗുഡ്ഡ് അഷ്‌റഫ്‌ പോസോട് ഷംസുദ്ദീൻ ബായാർ അബ്ദുള്ള പൈവളികെ അഷ്‌റഫ്‌ ബദ്രിയഃ നഗർ അബ്ബാസ് വോർക്കാടി മുഹമ്മദ്‌ ഹാജി മാവിനടി ഇബ്രാഹിം മണ്ണാങ്കുഴി ഹനീഫ പോസോട് അഫ്സർ മള്ളങ്കൈ റഫീഖ് ഉദ്യാവർ ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു മണ്ഡലം സെക്രട്ടറി കാദർ ലബ്ബൈക് സ്വാഗതവും ധനഞ്ജയ് മഞ്ചേശ്വർ നന്ദിയും പറഞ്ഞു.
keyword : thegovernmentignoresmanjeshvaram-pdp