കാരാട്ട് റസാഖ് എം.എൽ.എ യെ അയാഗ്യനാക്കിയ നടപടിക്ക് സുപ്രിം കോടതി സ്റ്റേ


ന്യൂഡല്‍ഹി, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്‌തെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ മാസം കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേ സമയം വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാരാട്ട് റസാഖിന് അനുമതി നല്‍കിയെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. ആനൂല്യങ്ങള്‍ കൈപ്പറ്റാനും ആവില്ല. കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്നരീതിയില്‍ ഡോക്യുമെന്ററികളും സി.ഡി.കളും പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
keyword :supremecourtstay-orderfortheactiontaken-karattrasakmla