പഠനോത്സവം ജനകീയോല്‍സവമായിഅംഗഡി മുഗര്‍, ഫെബ്രുവരി 17 ,2019 ● കുമ്പളവാർത്ത.കോം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടത്തിയ പഠനോത്സവം ജനകീയോല്‍സവമായി മാറി. കുട്ടികളുടെ പഠനശേഷികളുടെ പ്രകടനം കണ്ട് പൊതു വിദ്യാലയത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുമെന്ന പ്രതിജ്ഞയോടെയാണ് രക്ഷിതാക്കള്‍ മടങ്ങിയത്. എല്‍പി,യുപി,കന്നട ,മലയാളം വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം ആര്‍ജിച്ച പഠനശേഷികളുടെ പ്രകടനമാണ് പഠനോത്സവത്തില്‍ അവതരിപിച്ചത്.

പിടിഎ പ്രസിഡന്‍റ് ബഷീര്‍ കൊട്ടൂടലിന്‍റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഹമീദലി പെര്‍ള, അസീസ് മുന്നൂര്‍ , അബ്ബാസ്, റസ്സാഖ് തോണി, സരോജിനി, ശിവപ്പ പൂജാരി, അബ്ദുല്‍ റഹിമാന്‍, സംസാരിച്ചു. എസ്, ആര്‍,ജി കണ്‍വീനര്‍ ലീല പി സ്വഗതവും എബിന്‍ സി വൈ നന്ദിയും പറഞ്ഞു. അംഗഡി മുഗര്‍ ഗവ. ഹയര്‍ സെക്കന്‍ററി യില്‍ നടന്ന പഠനോല്‍സവം വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ ഉദ്ഘാടനം ചെയ്യുന്നു.
keyword : study-utsav-become-popular