പുത്തിഗെ പഞ്ചായത്തിൽ പഠനോത്സവം
മുഗു, ഫെബ്രുവരി 07 ,2019 ●കുമ്പളവർത്ത.കോം : പുത്തിഗെ പഞ്ചായത്ത്തല പഠനോത്സവം ജി.ജെ .ബി.എസ് മുഗുവിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അരുണ.ജെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് .ശ്രീ പി.ബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശ്രീമതി. ശാന്തി. വൈ ,സബിത ടീച്ചർ , മമത ടീച്ചർ, റഹീം മുഗു തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും, ഹഫ്സ ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന്‌ കുട്ടികളുടെ പഠന മികവുകൾ രക്ഷിതാക്കളുടെ മുമ്പിൽ പ്രദർശിപ്പിച്ചു.
keyword : studentsfestival-puthigepanchayath