കുമ്പള ബദ്രിയ നഗറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറുകൾ തകർത്തു.കുമ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : കുമ്പള ബദ്രിയ നഗറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്നു കാറുകൾ അജ്ഞാതർ തകർത്തു. മംഗളൂരുവിൽ ഹോട്ടൽ വ്യാപാരിയായ മുഹമ്മദ് റിയാസിന്റെയും സഹോദരന്മാരുടെയും കാറുകളാണ് തകർക്കപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
രണ്ടു മണിയോടെ റിയാസിനെ ഒരു സംഘം ഫോണിൽ വിളിച്ച് ഒരു ക്വട്ടേഷൻ ഏറ്റെടുത്തതായും അതേക്കുറിച്ച് സംസാരിക്കാൻ ഇറങ്ങി വരാൻ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. എന്നാൽ റിയാസ് പേടിച്ച് പുറത്തിറങ്ങിയില്ല. ഈ വൈരാഗ്യത്തിൽ പുറത്ത് കാത്തുനിന്ന അജ്ഞാതർ കാറുകൾ തകർത്തതാണെന്ന് കരുതുന്നു. പൊലീസ് അന്വേഷിച്ചു വരുന്നു.
keyword :stoppedinthebackyard-crushedcars-badriyanagar-kumbla