സംസ്ഥാന വ്യാപക ഹർത്താൽ; എസ്.എസ് എൽ സി, പ്ലസ് വൺ മോഡൽ പരീക്ഷ മാറ്റി; വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെച്ചു


കാസറഗോഡ്, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : ചീമേനിയിൽ രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹർത്താലിന് യു ഡി എഫ് ആഹ്വാനം. ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ന് നടത്തേണ്ട എസ്.എസ് എൽ സി മോഡൽ പരീക്ഷ മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു. ഇന്നത്തെ പ്ലസ് വൺ മോഡൽ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട് പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കണ്ണൂർ, കോഴിക്കോട്, എം.ജി. സർവകലാശാലകളും പതിനെട്ടാം തിയതി നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിച്ചിട്ടുണ്ട്.
keyword : state-wide-harthal-changed-sslc-pustwo-model-exam-vivam-university-exam-olso-postponed