മംഗളൂരുവിൽ ബ്യാരി മേളക്ക് തുടക്കമായി
മംഗളൂരു, ഫെബ്രുവരി 09 ,2019 ● കുമ്പളവാർത്ത.കോം : മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ബ്യാരി മേളക്ക് തുടക്കമായി. മംഗളൂരു ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആഭ്യന്ത മന്ത്രി എം.ബി പാട്ടീൽ ഉദ്ഘാടനം ചെയ്തു. കർണ്ണാടക ബ്യാരി ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലൂടെ മാത്രമേ വാണിജ്യ വ്യവസായിക ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആഭ്യന്തര മന്ത്രി എടുത്ത് പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ യേനപ്പൊയ യൂണിവേഴ്സിറ്റി ചാൻസലർ വൈ അബ്ദുല്ലക്കുഞ്ഞി നിർവഹിച്ചു. ജില്ലയുടെ ചാർജുള്ള സംസ്ഥാന മന്ത്രി യുടി, ഖാദർ സുവനീർ പ്രകാശനം ചെയ്തു. ബി.എ. ഗ്രൂപ്പ് ചെയർമാൻ മുഹിയുദ്ദീൻ ഹാജിക് , കോഴിക്കോട്, കണ്ണൂർ യുണിവേഴ്സിറ്റി മു ൻ വൈസ് ചാൻസലർ അബ്ദുൽ റഹ്മാൻ തുടങ്ങിയവർക്കുള്ള ബ്യാരി ചേമ്പർ ഓഫ് കോമേർസ് ആൻറ് ഇൻറസ്ട്രീസ് അവാർഡുകളും യോഗത്തിനിടെ സമ്മാനിക്കും.
keyword : startedbyarimela-atmangaluru