എം എസ് എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനത്തിന്ന് തുടക്കമായി
മഞ്ചേശ്വരം: ഫെബ്രുവരി 22, 2019 ●കുമ്പളവാർത്ത.കോം : "ഗത കാലങ്ങളുടെ പുനർവായനപോരാട്ടമാണ്" എന്ന പ്രമേയത്തിൽ എം എസ് എഫ് ക്യാമ്പസ് യൂണിറ്റ് സമ്മേളനത്തിന്റെ ജില്ലാതല ഉൽഘാടനം മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹമീദ് സി ഐ സ്വാഗതം പറഞ്ഞു. എം എസ് എഫ് ദേശിയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ പ്രമേയ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, എം എസ് എഫ് ജില്ലാ ഭരവാഹികളായ പി വൈ ആസിഫ്,ഖാദർ ആലൂർ, നശാത് പരവനടുക്കം,മണ്ഡലം ഭരവാഹികളായ സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അങ്കടിമുഗർ, റഹീം പള്ളം, ഹൻസിഫ്, കരീം, മഹറൂഫ്, ഫായിസ്, നൗഫൽ എന്നിവർ സംബന്ധിച്ചു.
 ഭാരാവാഹികൾ : മുർഷിദ് പ്രസിഡന്റ് അജ്മൽ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഖജാൻജി റഷാദ്, അൻസാർ, അജ്മൽ ഹുസൈൻ വൈസ് പ്രെസിഡന്റ്‌ ജലീൽ, ശനിഫ്, ജാഫർ ജോയിൻ സെക്രട്ടറി. ഹരിത കമ്മിറ്റി ഭാരാവാഹികളായി നാസിയ പ്രസിഡന്റ് അഫ്‌നാസ് ജനറൽ സെക്രട്ടറി ഫാത്തിമ ഖജാൻജി വൈസ് പ്രസിഡന്റുമാരായി ഹബീബ, സഫ, മിസിരിയ ജോയിൻ സെക്രട്ടറിമാറായി മഹ്ഷൂഫാ, ഫാത്തിമ, സഫാ എന്നിവരെയും തിരഞ്ഞെടുത്തു.
keyword : started-msf-campus-unit-conference