ഷാര്‍ജ്ജ, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : ഒഴുകിയെത്തിയ ജനസഹസ്രങ്ങളുടെ മനസ്സില്‍ സര്ഗ്ഗവിസ്മയത്തിന്റെ പുതു ഇശലുകള്‍ വിരിയിച്ച എസ് കെ എസ് എസ് എഫ് നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി എസ് കെ എസ് എസ് എഫ് ദുബായ് സോണ്‍ കലാകിരീടം തിരിച്ചുപിടിച്ചു. കലയും സാഹിത്യവും മനുഷ്യ മനസ്സുകളില്‍ മാനവികതയുടെ സ്നേഹഗീതങ്ങള്‍ രചിക്കുന്നു.സാഹിത്യത്തിന്റെ സൗകുമാര്യത മനുഷ്യത്വത്തിന്റെ നനവുകളില് നിന്നും തെന്നിമാറി സ്വരരാഗ ആഭാസനൃത്ത ചുവടുകളിലേക്കും ഫ്ലാഷ്മോവ്,മ്യൂ പുതുതലമുറയുടെ ഹൃദയാന്തരങ്ങളിലേക്ക് വികല സംഗീതങ്ങളും വാക്കുകളും മഞ്ഞപ്പാട്ടുകളും മാറോലകളും സന്നിവേഷിപ്പിച്ച് മാപ്പിള കലകളെ കോലം കെടുത്തുംബോള് ചിതലരിക്കുന്ന മാപ്പിളകലാ സാഹിത്യങ്ങള്‍ക്ക് ധാര്‍മ്മിക വിപ്ലവത്തിന്റെ ശീലുകള്‍ പകര്‍ന്ന് ഉയിത്തെഴുന്നേല്‍പ്പിന്റെ രാജവീഥികള്‍ തീര്‍ക്കുകയാണ് സര്‍ഗ്ഗലയം
സിക്കലി,ടിക്ടോക് തുടങ്ങിയ അതിരുവിട്ട ആഭാസങ്ങളിലേക്കും അടിമപ്പെട്ടുപോയ കെട്ട കാലത്ത് സര്‍ഗ്ഗലയം സമരാഗ്നിയായ് ജ്വലിക്കുകയാണ്.
ഷാര്‍ജ്ജ -വാദിനശാത്തില് സജ്ജീകരിച്ച 7 വേദികളിലായി യു എ ഇ ലെ എട്ടു സോണുകളില്‍ നിന്നും എത്തിയ ആയിരത്തോളം മത്സരാര്‍ത്ഥികള്‍ ജൂനിയര്‍,സബ് ജൂനിയര്‍,ജനറല്‍,ഗ്രൂപ്പ് മത്സരങ്ങളിലാണ് മാറ്റുരച്ചത്
നൂറ്റി ഇരുപത്തി ഒന്ന് പോയിന്റ് നേടി ദുബൈ ജേതാക്കൾ ആയി. നൂറ്റി പതിനെട്ടു പോയിന്റോടെ അബുദാബിയും എൺപത്തി മൂന്ന് പോയിന്റ് നേടി റാസ അൽ ഖൈമയും യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
ആവേശത്തിന്റെ കൊടുമുടി തീര്‍ത്ത് പോയന്റുകള്‍ മാറിമറിഞ്ഞ് തുടക്കം മുതല്‍ അവസാനം വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ദുബായ് സോണ്‍ കലാകിരീടം തിരിച്ചുപിടിച്ചത്.
സബ് ജൂനിയർ വിഭാഗത്തിൽ അവാദ് അബ്ദുൽ ഖാദർ (ദുബൈ), മുഹമ്മദ് സബീൽ പൊന്നമ്പത്ത് (അബു ദാബി) എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ആദിൽ (ഷാർജ), ജനറൽ വിഭാഗത്തിൽ ഹാമിദ് മുസ്ലിയാർ തടത്തിൽ (റാസ അൽ ഖൈമ), മുഹമ്മദ് റാഫി (അബു ദാബി) സർഗ്ഗ പ്രതിഭകൾ ആയി. രാത്രി നടന്ന സമാപന സമ്മേളനം കാളാവ് സൈതലവി മുസ്ലിയാർ ഉത്ഘാടനം ചെയ്തു. അബ്ദുള്ള ചേലേരി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുൽ റഹ്മാൻ മൗലവി ഒളവട്ടൂർ ഓവറോൾ പ്രഖ്യാപനം നടത്തി. ജമാൽ നെസ്റ്റോ വിജയികൾക്ക് ഗ്രൂപ്പ് ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ വിഭാഗത്തിൽ അബുദാബിയും ജൂനിയർ വിഭാഗത്തിൽ ഷാർജയും ജനറൽ വിഭാഗത്തിൽ ദുബെയും ഒന്നാമതെത്തി. എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സർഗലയം കലാ സാഹിത്യ മേഖലയിൽ പുതിയ തലമുറയുടെ അടയാളപ്പെടുത്തലുകളും ഉന്നത നിലവാരവുമുള്ള പുതിയ പ്രതീക്ഷികളുമാണെന്നും വിധികർത്താക്കൾ വിലയിരുത്തി. ട്രോഫി നൽകി. ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി അനുമോദന പ്രഭാഷണം നടത്തി.
ഇപി ജോൺസൺ, അബ്ദുള്ള മല്ലിച്ചേരി, അബ്ദുൽ സലാം ബാഖവി, അഷ്റഫ് കോക്കൂർ, അഡ്വ. വൈ എ റഹീം, ഇബ്രാഹിം എളേറ്റിൽ, അൻവർ നഹ, പി കെ മൊയ്തീൻ ഹാജി, കെ എം കുട്ടി ഫൈസി അച്ചൂർ, സഹദ് ഫൈസി, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുള്ള ചേലേരി, സുലൈമാൻ ഹാജി, ഷിയാസ് സുൽത്താൻ, അലവി കുട്ടി ഫൈസി, അബ്ദുള്ള നദ് വി, അബ്ദുൽ കരീം ഹാജി ഫാത്തിമ ഗ്രൂപ്പ്, അബ്ദുള്ള താണിശ്ശേരി, അബ്ദുള്ള ചിറക്കൽ, ബീരാൻ ബാഖവി, ഹസൈനാർ ഹാജി, പി കെ അബ്ദുൽ ഹമീദ്, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ,ജമാൽ ബൈത്താൻസ്, ടി സുലൈമാൻ യൂനിക്യു , വിനോദ് നമ്പ്യാർ യു എ ഇ എക്സ്ചേഞ്ച്, ഷാഫി അബ്ദുള്ള ടെലിഫോണി, നാസർ മാണിക്കോത്ത് ഗോൾഡൻ ഗ്രൂപ്പ്, ഷമീർ ബാബു നെല്ലറ, ഹമീദ് ബാബു മദീന ഗ്രൂപ്പ്, പി എ ശംസുദ്ധീൻ അൽ ഷംസ് ഗ്രൂപ്പ്, മുത്തു ഹാജി, സൂപ്പി ഹാജി, മുസ്തഫ മുട്ടുങ്ങൽ, അൻസാർ കൊയിലാണ്ടി, സൂപ്പി പാതിരപ്പറ്റ, അബൂബക്കർ കുന്നത്ത്, നസീർ ഫുജൈറ, എന്നിവർ സംസാരിച്ചു. സയ്യിദ് ഷുഹൈബ് തങ്ങൾ സ്വാഗതവും അബ്ദുൽ ഹകീം ടി പി കെ നന്ദിയും പറഞ്ഞു. മൻസൂർ മൂപ്പൻ, ഖലീൽ റഹ്മാൻ കാഷിഫി, ഹുസൈൻ ദാരിമി, റസാഖ് വളാഞ്ചേരി, മൊയ്തു സി സി, ഡോ. ഹാരിസ് ഹുദവി, റഷീദ് ബാഖവി, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി,അബ്ദുൽ ഖാദർ ഒളവട്ടൂർ, അഷ്റഫ് ഹാജി വാരം, സലീം നാട്ടിക, ഫൈസൽ കരീം, ശറഫുദ്ധീൻ ഹുദവി, ഹൈദർ ഹുദവി, അഡ്വ: ശറഫുദ്ധീൻ, നുഹ്മാൻ തിരൂർ, അഫ്സൽ ഫുജൈറ, മുസ്തഫ മൗലവി ഞാങ്ങാട്ടിരി, ജംഷാദ് ഹുദവി, അഷ്റഫ് ദേശമംഗലം, ഫൈസൽ പയ്യനാട്, അബ്ദുൽ ഖാദർ ഫൈസി, ശാഹുൽ ഹമീദ് ചെമ്പരിക്ക, ശാക്കിർ ഫറോക്ക്, ഇസ്മായിൽ കൈപമംഗലം, സുഹൈൽ വലിയ, ഒ. കെ. ഇബ്രാഹിം, ശംസുദ്ധീൻ കൈപുറം, സുലൈമാൻ ബാവ, അക്ബർ ചെറുമുക്ക്, ഇസ്മായിൽ ദാർ അൽ മന്തി , ഉമർ കൊയിനോത്ത്, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, അബ്ദുൽ ഹമീദ് കൈപമംഗലം, എം പി കെ പള്ളങ്കോട്, അഫ്സൽ കോഴിക്കോട്, ഹാഷിം വയനാട്, മുഹമ്മദ് അലി, ഷാ മുക്കൂട് തുടങ്ങിയവർ സർഗ്ഗലയത്തിനു നേതൃത്വം നൽകി. ദുബായ് സോണിന് കിരീടം ലഭിക്കാന്‍ പ്രയത്നിച്ച സര്‍ഗ്ഗപ്രതിഭകളെ ദുബായ് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
keyword :skssfnationalSavgalayan-Dubaizonechampions