ഉളിയത്തടുക്ക എസ്പി നഗർ ഖിദ്മത്തുൽ ഇസ്‌ലാം സംഘം ആറാം വാർഷികംകുമ്പള, ഫെബ്രുവരി 20,2019 ● കുമ്പളവാർത്ത.കോം : ഉളിയത്തടുക്ക എസ്പി നഗർ ഖിദ്മത്തുൽ ഇസ്‌ലാം സംഘം വിവിധ പരിപാടികളോടെ ആറാം വാർഷികം ആഘോഷിക്കുന്നു. വ്യാഴാഴ്ച തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രു. 27 ന് സമാപിക്കും. വ്യാഴാഴ്ച മുതൽ എല്ലാദിവസങ്ങളിലും മതപ്രഭാഷണം ഉണ്ടായിരിക്കും.
വ്യാഴാഴ്ച സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തും. എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യാതിഥിയായിരിക്കും. ഖയ്യൂം മാന്യ, മുഷ്താഖ് ദാരിമി, മുനീർ സഅദി, തുടങ്ങിയവർ സംബന്ധിക്കും. സമാപന ദിവസം നൗഷാദ് ബാഖവി ചിറയൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. പാണക്കാട് ശഫീഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യുവ മാധ്യമ പ്രവർത്തകൻ എ ബി കുട്ടിയാനം മുഖ്യാതിഥിയായിരിക്കും.
keyword : sixth-anniversary-of-Khidmathul-Islam-group-spnagar-uliyathadukka