അധ്യാപകനെ മർദ്ധിച്ച പ്ലസ്ടു വിദ്യാർത്ഥിയെ മാതൃകാപരമായി ശിക്ഷിക്കണം - കെ.എസ്.ടി.എംചെമ്മനാട്, ഫെബ്രുവരി 09 ,2019 ● കുമ്പളവാർത്ത.കോം : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സകൂളിൽ പ്ലസ്ടു മോഡൽ പരീക്ഷയിൽ കോപ്പിയടി പിടിച്ച അധ്യാപകൻ ഡോ. വി. ബോബി തോമസിനെ ക്രൂരമായി മർദ്ധിച്ച പ്ലസ്ടു വിദ്യാർത്ഥിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്കെതിരെ മൊഴി കൊടുത്ത അധ്യാപകനെതിരെ വധഭീഷണി ഉയർത്തിയ രക്ഷിതാവിന്റെ നടപടി പ്രതിഷേധാർഹമാണെന്നും സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കെ.എസ്.ടി.എം അഭിപ്രായപ്പെട്ടു. സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിലും സർക്കാർ നിയമങ്ങൾ നടപ്പാക്കുന്നതിലും ഇടപെടുന്ന അധ്യാപകർ മർദ്ധിക്കപ്പെടുകയും പ്രതികളാക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഓരോ ദിവസവും കൂടി വരികയാണ്. ബാലാവകാശങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ അച്ചടക്കരഹിത - ക്രിമിനൽ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം.കട്ടികളുടെ അവകാശങ്ങളും അധ്യാപകരുടെ അവകാശങ്ങളും കൃത്യമായി നിർവ്വചിക്കുന്ന സമകാലിക സ്കൂൾ നയം രൂപീകരിക്കാത്തതിൽ സർക്കാർ പ്രതിസ്ഥാനത്ത് തന്നെയാണ്. അധ്യാപകരുടെ ഉത്തരവാദിത്തം ദിനംപ്രതി വർദ്ധിക്കുകയും അധികാരങ്ങൾ ഒന്നൊന്നായി അവരിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്താൽ സ്കൂൾ ഭരണം അരാജകത്വത്തിലേക്ക് നീങ്ങും. ജില്ലാ പ്രസിഡണ്ട് ശ്രീ.അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇസ്മഈൽ മാസ്റ്റർ, ഹമീദലി മാസ്റ്റർ, സുൽഫത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂളിലെ കോപ്പിയടി, അക്രമം, മദ്യപാനം തുടങ്ങിയ അക്രമ - ആധാർമിക പ്രവർത്തനങ്ങൾ തടയാൻ പറ്റുംവിധം സ്കൂൾ സിസ്റ്റം പരിഷ്കരിക്കേണ്ടതും സർക്കാർ തന്നെയാണ്.
keyword :shouldbepunishedexemplarily-Beatenupteacherbystudent-kstm