ശാന്തിപ്പള്ള ബാഡ്മിന്റൻ ലീഗ് യു. എ. ഇ വാര്യേർസ് ചാമ്പ്യൻമാർകുമ്പള, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : ആവേശത്തിന്റെ അലയൊലികൾ തീർത്ത് ശാന്തിപ്പള്ള ബാഡ്മിന്റൻ ലീഗ് സീസൺ 3 തിങ്ങിനിറഞ്ഞ ഗാലറിക്ക് മുമ്പിൽ ഹർഷാരവത്താൽ യു. എ. ഇ വാര്യേർസ് ചാമ്പ്യൻമാരായി. കഴിഞ്ഞ രണ്ട് സീസണിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ എസ്. ആർ. ഫാൽക്കണെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് യു. എ. ഇ യുടെ മുന്നേറ്റം. ജില്ലക്കകത്തും പുറത്തും നിന്നുമുള്ള പ്രഗൽഭ ടീമുകൾ രണ്ടു ദിവസം നീണ്ടു നിന്ന മത്സരത്തിൽ മാറ്റുരച്ചത് ആവേശം അലതല്ലി.
 64 താരങ്ങൾ 32 ടീമുകളായി 8 കാറ്റകറിയിൽ സ്മാർട്ട് സ്മാഷേർസ്, എസ്. ആർ. ഫാൽക്കൺ, മലബാർ ഫെതേർസ്, യു. എ. ഇ വാര്യേർസ് എന്നീ നാല് ഫ്രാഞ്ചസികളായി കൊമ്പ് കോർത്തപ്പോൾ തിങ്ങിനിറഞ്ഞ ഗ്യാലറികൾ കരഘോശം കൊണ്ട് ഇളകി മറിഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണി വരെ കളി നീണ്ടുനിന്നു. കളിക്കാർക്കും കാണികൾക്കും ലഘുഭക്ഷണവും ചായയും ഒരുക്കിയത് ശ്രദ്ദേയമായി.
മാച്ച് അബു തമാം ഉൽഘാടനം ചെയ്തു. രാജു സ്റ്റീഫൻ, രാഹുൽ. കെ. വി. (മദ്രാസ് റെജിമെന്റ് സോൾജിയർ ) എന്നിവർ മുഖ്യാതിധികളായിരുന്നു. രവി ശാന്തിപ്പള്ള, തോമസ് മാസ്റ്റർ, ബർണാട് മാസ്റ്റർ, എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.


keyword : shanthipalla-badminton-league-uae-warriors-champions