ശാന്തിപ്പള്ള ബാഡ്മിൻറൻ ലീഗ് സീസൺ - 3 മത്സരങ്ങൾ ഇന്നും നാളെയും


കുമ്പള, ഫെബ്രുവരി 22, 2019 ●കുമ്പളവാർത്ത.കോം : കുമ്പള ശാന്തിപ്പള്ള ബാഡ്മിന്റൻ ക്ലബ് ഒരുക്കുന ബാഡ്മിൻറൻ ലീഗ് സീസൺ 3 വെള്ളിയാഴ്ച രാത്രി 7 മണിക്ക് തുടക്കമാവും. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബാഡ്മിന്റൻ മാമാങ്കത്തിൽ ജില്ലയിൽ നിന്നുള്ള നിരവധി താരങ്ങൾ അണിനിരക്കും.

സ്മാർട്ട് സ്മാഷേർസ്, എസ്. ആർ ഫാൽക്കൺ, യു. എ. ഇ വാര്യേർസ്, മലബാർ ഫെതേർസ് എന്നിങ്ങനെ നാല് ടീമുകളിലായി എട്ട് കാറ്റകറിയിൽ 64 താരങ്ങൾ മാറ്റുരക്കും.

നൂറ് ക്കണക്കിന് കാണികൾക്ക് ഇരുന്ന് കളി കാണാൻ സൗകര്യമെരുക്കിയിട്ടുണ്ട്. ടീമുകൾക്കുള്ള ജേസി പ്രകാശനം ദേശീയ കാർ റാലി ചാമ്പ്യൻ മൂസാ ഷെരീഫ്, വ്യവസായ പ്രമുഖൻ നവാസ് ടി. എം, മൊഗ്രാൽ സ്പോട്സ് ക്ലബ് പ്രസിഡന്റ് അൻവർ അഹ്മദ്, ഷക്കീൽ അബ്ദുല്ല എന്നിവർ നിർവ്വഹിച്ചു. രവി ശാന്തിപ്പള്ള, എച്ച്. എ.ഖാലിദ്, തോമസ് മാസ്റ്റർ, എം.ജി. കാദർ, നൗഷാദ് മലബാർ, ആസിഫ് ഇഖ്ബാൽ, പ്രമോദ് പമ്മു, റഫീഖ് റപ്പി, അഷ്റഫ് സി. മാൻ, വിജേഷ് എസ്. ആർ, റഹ്മാൻ യു. എ. ഇ, മുഹമ്മദ് സ്മാർട്ട് എന്നിവർ സംബന്ധിച്ചു.
keyword : shanthipalla-badminton-league-season-three-starts-today