അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്


കുമ്പള,, ഫെബ്രുവരി 05 ,2019 ● കുമ്പളവർത്ത.കോം : അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാൽ കോട്ടറോഡിലെ തശ്രീഫി (18)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കുമ്പള ദേവി നഗറിൽ ദേശീയ പാതയിൽ തശ്രീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറുപ്പിച്ച് അജ്ഞ്ഞാത വാഹനം കടന്നു കളയുകയായിരുന്നു. റോഡരികിൽ രക്തം വാർന്ന് തെറിച്ച് വീണ യുവാവിനെ നാട്ടുകാർ ചേർന്ന് മംഗളൂറു ആശുപത്രിയിൽ കൊണ്ട് പോയി.
keyword :seriousinjury-bikepassenger-unknownvehiclecollapsed-