കാസറഗോഡ് സ്വദേശികൾ ഉൾപ്പെട്ട അഞ്ചംഗ കവർച്ചാ സംഘത്തെ ഉള്ളാളിൽ പിടികൂടി


ഉള്ളാൾ, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : കാസറഗോഡ് സ്വദേശികൾ ഉൾപ്പെട്ട അഞ്ചംഗ അന്തർ സംസ്ഥാന മോഷണ സംഘം മംഗളുരുവിൽ പിടിയിൽ.മോഷണശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രിയാണ് ഇവരെ ഉള്ളാൾ പോലീസ് പിടികൂടിയത്.മുഹമ്മദ് ഫാസിൽ (24 ), അനസ് (21), മുഹമ്മദ് ഷരീഫ് (25), സലിം (30), സുജിത് (24) എന്നിവരടങ്ങിയ സംഘത്തെയാണ് ഉള്ളാളിനടുത്ത് മോഷണം നടത്തുന്നതിനിടെ പിടികൂടിയത്, ഇവരിൽ നിന്നും മോഷണത്തിനുപയോഗിച്ച നമ്പർ പ്ലേറ്റില്ലാത്ത ഒരു സ്കൂട്ടറും ആയുധങ്ങളും പിടികൂടി.
കാസറഗോട്ടും പരിസരങ്ങളിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടികൂടപ്പെട്ട മുഹമ്മദ് ഫാസീ ലെന്ന് പോലീസ് പറഞ്ഞു.
keyword : seized-five-robber-gang-included-kasaragod-native-in-ullal