കുമ്പളയിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പരപ്പനങ്ങാടി സ്വദേശിയെ രക്ഷപ്പെടുത്തി


കുമ്പള, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : കുമ്പളയിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മലപ്പുറം പരപ്പനങ്ങാടിയിലെ ഹസൈനാറിന്റെ മകൻ ഷാഫി(32)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുമ്പള റെയിൽവെ പാലത്തിലൂടെ നടന്നു വരികയായിരുന്ന യുവാവ് ആളുകൾ നോക്കിനിൽക്കെ കുമ്പള പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതു കണ്ട താഴെ ജോലിയിൽ മുഴുകിയിരുന്ന മത്സ്യ ബന്ധന തൊഴിലാളികളായ ആരിക്കാടി കടവത്തെ മുസ്തഫ, ജബ്ബാർ, അലി, ബഷീർ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു. യുവാവ് മാനസിക രോഗിയാണെന്നും വർഷങ്ങളായി വീടുവിട്ടിരിക്കുക-യായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവരം നൽകിയതിനെത്തുടർന്ന് ബന്ധുക്കൾ കുമ്പളയിലെത്തിയിട്ടുണ്ട്.
keyword :saved-parappanangadinative-Tryingtocommitsuicidebyjumpingintotheriver
6:43 PM