പൂക്കട്ട - ചിർത്തോടി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തുകുമ്പള, ഫെബ്രുവരി 07 ,2019 ● കുമ്പളവർത്ത.കോം : കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച പൂകട്ട - ചിർത്തോടി റോഡ് പ്രസിഡണ്ട് കെ എൽ പൂണ്ട രീകാക്ഷ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അരുണ എം ആൾവ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ, കെ മഞ്ചുനാഥ ആൾവ, അബ്ബാസലി കെ , ഇബ്രാഹിം ചിർത്തോടി, മുഹമ്മദ് കുഞ്ഞി ഹാജി, റഊഫ് പൂകട്ട, സിദ്ധീഖ് ഫക്രുദ്ധീൻ, ഹാരിസ് പൂകട്ട, അബ്ദുൽ കരീം, യൂസഫ് പൂകട്ട, പി എ അബൂബക്കർ , മുഹമ്മദ് ബാവ , മൊയ്തീൻ എം ഐ ,ഹനീഫ പി, നാസർ പൂകട്ട, ഫാറൂഖ് പി എം, ലത്തീഫ് മംഗൽപാടി, ഹമീദ് പുത്തിഗെ, അബ്ദുൽ റഹ്മാൻ ചിർത്തോടി പ്രസംഗിച്ചു.

keyword :roadinauguration