ദുബായ്, ഫെബ്രുവരി 04 ,2019 ● കുമ്പളവർത്ത.കോം : പ്രവാസ ലോകത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ആദുര സേവനരംഗത്ത് പതിറ്റാണ്ട് കാലമായി നിറ സാന്നിധ്യമായ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ: വി.ടി വിനോദിനെ വിവിധ സന്നദ്ധ കൂട്ടായ്മകളുടെ സഹകരണത്തോടെ ആദരിക്കുന്നു.ദുബായ് ഗ്രാൻഡ് എക്സല്‍ഷ്യർ ഹോട്ടലിൽ വെച്ച് “സ്നേഹപൂര്‍വ്വം 2019” എന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാകായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. കരാമാ പാരഗണ്‍ ഹോട്ടലില്‍ വെച്ച് ചേര്‍ന്ന വേദിയുടെ യോഗത്തില്‍ ബഷീര്‍ തീക്കൊടി അധ്യക്ഷത വഹിച്ചു.യഹ്യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. വേദി കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.കെ എം അബ്ബാസ്, ശംസുദ്ധീൻ നെല്ലറ, ഇക്ബാല്‍ അബ്ദുല്‍ ഹമീദ്,നാസര്‍ മുട്ടം,ഷബീര്‍ കീഴൂര്‍,നൗഷാദ് കന്യപ്പാടി,റാഫി പള്ളിപ്പുറം,ഷാഹുല്‍ തങ്ങള്‍, അബ്ദുല്ല ഡിസ്ക്കോ, സി.എ ബഷീർ പള്ളിക്കര, ജുനൈദ് കവ്വായി തുടങ്ങിയവർ സംബന്ധിച്ചു.
keyword :respecting-pravasibharatiyaawardwinner-vtvinod