കോപ്പിയടി പിടിച്ചതിന് അധ്യാപകനെ മർദ്ദിച്ച സംഭവം: പ്ലസ്ടു വിദ്യാർഥി റിമാന്റിൽ


കാസറഗോഡ്, ഫെബ്രുവരി 10 ,2019 ● കുമ്പളവാർത്ത.കോം : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻററി സ്കൂളിൽ പ്ലസ് ടു മോഡൽ പരീക്ഷക്കിടെ കോപ്പിയടി തടഞ്ഞതിന്റെ പേരിൽ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർഥിയെ റിമാന്റ് ചെയ്തു . ചെമ്മനാട് ഹയർ സെക്കൻററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും കൊമ്പനടുക്കം അബ്ദുൽ ലത്തീഫിന്റെ മകനുമായ മുഹമ്മദ് മിർസ (19) യെയാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഫിസിക്സ് അധ്യാപകനായ ഡോ: ബോബി ജോസിനെ മർദ്ദിച്ചുവെന്ന പരാതിയിൽ മിർസയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നും. തടഞ്ഞുവെക്കൽ, മർദ്ദിച്ച് മാരകമായി പരുക്കേൽപിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ , വധശ്രമം എന്നീ കുറ്റങ്ങളാണ് മിർസക്കെതിരെ ചുമത്തിയിരിക്കുന്നത് . അധ്യാപകനെ ഭീഷണിപ്പെടുത്തിയതിന് മിർസയുടെ പിതാവ് അബ്ദുൽ ലത്തീഫിനെതിരെയും ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
keyword :remandedplustwostudent-teacherwasbeatenupforcapturingcopies