യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിന് സ്വീകരണം നൽകി


അബൂദാബി, ഫെബ്രുവരി 08 ,2019 ●കുമ്പളവർത്ത.കോം : സന്ദർശനാർത്ഥം യു.എ.യിലെത്തിയ മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിന് അബൂദാബി എയർപോർട്ടിൽ സ്വീകരം നൽകി.

കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പൊവ്വലിന്റെ സാന്നിധ്യത്തിൽ ട്രഷറർ അബ്ദുൾ റഹ്മാൻ ചേക്കു ഹാജി ബൊക്കെനൽകി. ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, വൈസ് പ്രസിഡന്റ് സുലൈമാൻ കാനക്കോട്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഒളവറ, യു.എം മുജീബ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ജില്ലാ കെ.എം.സി.സി.യുടെ പരിപാടിയിലും, ശനിയാഴ്ച നടക്കുന്ന മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലും അഷ്റഫ് എടനീർ സംബന്ധിക്കും.
keyword : reception-ashrafedaneer-youthleagedistrictprecident