ഷിറിയ കടവുകളിൽ പൊലീസ് റെയ്ഡ്; ആറ് തോണികൾ തകർത്തു. ഒമ്പതുപേർ അറസ്റ്റിൽ


കുമ്പള, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : ഷിറിയ പുഴയിലെ കടവുകളിൽ പൊലീസ്റെയ്ഡ്. പുഴയിൽ മണൽ വാരാനുപയോഗിക്കുന്ന  ആറ് തോണികൾ തകർത്തു. ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ്  പൊലീസ് കടവിലെത്തിയത്. തത്സമയം പതിനഞ്ചോളം പേർ മണൽ വാരുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.  ഒമ്പതു പേരെയാണ്  കിട്ടിയത്. മറ്റുള്ളവർ ഓടിപ്പോയി. 
യു പി സ്വദേശികളായ ധനഞ്ജയകുമാർ(19), ഭോല(36), രാമു (19), അരവിന്ദ രാജ്(35),  സുധീർ(19), കാസി (21),  കുബേര (25),  മഹാത്മ(42),  ഉമേശ്(24)  എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത  ആറ് തോണികൾ ജെ സി ബി ഉപയോഗിച്ച് തകർത്തു. എസ് ഐ അശോകന്റെ  നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എ എസ് ഐ മധു, സി പി ഒ അനിൽകുമാർ, രാജീവൻ, ഡ്രൈവർ സി പി ഒ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
keyword : raid-at-shiriy-kadav-police-destructs-sand-boat