പുത്തിഗെ പഞ്ചായത്ത് ബജറ്റ്; പെൻഷനുകൾക്കും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും മുന്നരക്കോടി വീതം


കുമ്പള, , ഫെബ്രുവരി 09 ,2019 ● കുമ്പളവാർത്ത.കോം : സംസ്ഥാന സർക്കാരിന്റെ നവകേരളം പദ്ധതിക്ക് അനുസൃതമായും കാർഷിക സേവന പശ്ചാത്തല മേഖലകൾക്ക് തുല്യപരിഗണന നൽകിയുള്ള പുത്തിഗെ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.ബി.മുഹമ്മദ് അവതരിപ്പിച്ചു.പ്രസിഡന്റ് ജെ.അരുണ അധ്യക്ഷത വഹിച്ചു.
    15,57,35,496 രൂപ വരവും 15,3420,966 രൂപ ചിലവും പ്രതീക്ഷിക്കുന്ന 23,14,530 രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. വിവിധ സാമൂഹിക പെൻഷനുകൾക്കായി 3,50,00,000 രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 3,50,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന മേഖല ലൈഫ് മിഷൻ പദ്ധതിയുടെ രണ്ട് കോടി രൂപ വായ്പയുൾപ്പെടെയുള്ളതാണ്.
      വിവിധ അങ്കണവാടികളുടെ അറ്റകുറ്റപണികൾ, വയോജനങ്ങൾക്ക് കട്ടിൽ, കുടുംബശ്രീ യൂണിറ്റുകൾക്ക് പേപ്പർ ബാഗ് നിർമാണത്തിനായി പ്രത്യേക സഹായ ധനം എന്നിവയ്ക്കായും തുക വകയിരുത്തി.സ്ഥിരം സമിതി അധ്യക്ഷരായ ജയന്തി, പി.എ.ചനിയ, വൈ.ശാന്തി, എന്നിവർ സംസാരിച്ചു.
keyword :puthigepanchayathbudjet-300millioneach-pensionsandruralemploymentguaranteescheme