കുമ്പള പോലീസ് സ്റ്റേഷനിൽ സി.ഐ. കെ. പ്രേം സദനും എസ് ഐ. ടി.വി.അശോകനും യാത്രയയപ്പ് നൽകി


കുമ്പള, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : സ്ഥലം മാറിപ്പോകുന്ന പോലീസ് ഓഫീസർമാർക്ക് കുമ്പള പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരുടെ ഹൃദ്യമായ യാത്രയയപ്പ്. കുമ്പള സർക്കിൾ ഇൻസ്പെക്ടർ കെ.പ്രേം സദൻ, സബ് ഇൻസ്പെക്ടർ ടി.വി.അശോകൻ എന്നിവർക്കാണ് ബുധനാഴ്ച വൈകുന്നേരം യാത്രയയപ്പ് നൽകിയത്. പുതുതായി ചാർജ്ജെടുത്ത എസ്.ഐ. ആർ.സി.ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രേമരാജൻ, ബിനോയ് മാത്യൂ, ജനമൈത്രി സി.ആർ.ഒ. അനിൽ കുമാർ, കേരള പോലീസ് അസോസിയേഷൻ മെമ്പർ വി. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
keywrd : provided-farewell-to-ci-kpremsadhan-and-si-tvashokan-in-kumbla-police-station