സ്വകാര്യബസ് മരത്തിലിടിച്ച് മൂന്നു മരണം


മലപ്പുറം, ഫെബ്രുവരി 26, 2019 ●കുമ്പളവാർത്ത.കോം : എടവണ്ണക്കടുത്ത് കുണ്ടുതോട് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് മൂന്നു മരണം. 25 പേര്‍ക്ക് പരുക്ക്.
ബൈക്ക് യാത്രക്കാരന്‍ എടവണ്ണ പോത്തുവെട്ടി നീരുല്‍പ്പന്‍ ഫര്‍സാദ് (18), ബസ് യാത്രക്കാരി ഗൂഢല്ലൂര്‍ വാകയില്‍ ഗൂഡല്ലൂര്‍ സ്വദേശി ഫാത്തിമ (66), മകള്‍ സുബൈറ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
keyword : private-bus-accident-three-deaths