ജീവിതത്തിലെ നല്ല പാഠങ്ങളുടെ നേർക്കാഴ്ചയൊരുക്കിമൊഗ്രാലിലെ കുരുന്നുകൾകുമ്പള, ഫെബ്രുവരി 20, 2019 ● കുമ്പളവാർത്ത.കോം : മൊഗ്രാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജീവിതത്തിലെ നല്ല പാഠങ്ങളുടെ നേർക്കാഴ്ചയൊരുക്കി കുരുന്നുകൾ.പഠനോൽസവത്തിന്റെ ഭാഗമായി ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മലനാടൻ മൊഴി, മഞ്ചാടിമണി, കുഞ്ഞു പരീക്ഷണം, രംഗീലി ഹിന്ദി, മധുരാംഗലേയം, കാണും കഥകൾ, വളരുന്ന ലൈബ്രറി, കാണും കഥകൾ, ചോദിക്കൂ പറയാം എന്നീ മികവുകളുടെ പ്രദർശനവും നടന്നു.സയൻസുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങൾ, ഔഷധസസ്യങ്ങൾ, പച്ചക്കറി ഭക്ഷണത്തിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികൾ രക്ഷിതാക്കളുമായി സംവാദം നടത്തി.പ്രിൻസിപ്പാൾ കെ.വിശാലാക്ഷി പരിപാടി ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് മുഹമ്മദ് ആഷിഫ്.പി.എ അധ്യക്ഷത വഹിച്ചു. വഹിച്ചു.ബി.പി.ഒ.എൻ.വി.കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പാൾ ഇൻചാർജ് ഉമേഷ്, മുഹമ്മദ്.കെ.എം, എം.എം .റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ, ആസ്വമ്മ ,പി.പ്രദീപ് കുമാർ, റൈഹാന.കെ, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

keyword : prepared-good-vision-good-lessons-of-life-children-of-mogral