'പ്രവാസി വെൽഫെയർ ഫോറം കാസറഗോഡ്' മജീദ് നരിക്കോടൻ പ്രസിഡന്റ്കാഞ്ഞങ്ങാട്, ഫെബ്രുവരി 07 ,2019 ●കുമ്പളവർത്ത.കോം : പ്രവാസി വെൽഫെയർ ഫോറം കാസറഗോഡ് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മജീദ് നരിക്കോടൻ പ്രസിഡന്റ്, അബ്ദുല്ലത്തീഫ് കുമ്പള സെക്രട്ടറി, എൻ.കെ.പി ഷാഹുൽ ഹമീദ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി പി.കെ.ബഷീറിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി രമേഷ് വിദ്യാനഗറിനേയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ സലാം എരുതുംകടവ്, എം.കെ.ബഷീർ കല്ലൂരാവി, മൊയ്തീൻ കുട്ടി ഉപ്പള, മുഹമ്മദ് അദ്നാൻ മഞ്ചേശ്വരം, ബി.എം.മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, യൂനുസ് നീലേശ്വരം എന്നിവരേയും ഗൾഫ് പ്രതിനിധിളായി ടി.കെ.മുഹമ്മദ് കുഞ്ഞി, ഹമീദ് മേലാംകുന്ന്, സഈദ് ഉമർ, എം. സി. ഹനീഫ എന്നിവരേയും തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് ഹിറ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ബന്ന മുതവല്ലൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി.
keyword :pravasiwelfareforumkasaragod-president-majeednarikkodan