പ്രവാസികൺവെൻഷനും നോർക്ക സംശയ നിവാരണ ക്ലാസും ശനിയാഴ്ച രാവിലെകാസറഗോഡ്, ഫെബ്രുവരി 15 ,2019 ● കുമ്പളവാർത്ത.കോം : ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സർക്കാറിതര മനുഷ്യാവകാശ പ്രസ്ഥാനമായ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷന്റെ പോഷക ഘടകമായ HRPM പ്രവാസി സെൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി കൺവെൻഷനും നോർക്ക സംശയ നിവാരണ ക്ലാസും ശനിയാഴ്ച രാവിലെ നായന്മാർമൂല കെ.എം കോപ്ലക്സിൽ പ്രവർത്തിക്കുന്ന HRPM ജില്ലാ ഓഫീസിൽ വെച്ച് നടക്കും.

നോർക്ക അഡ്വൈസർ ബഷീർ കല്ലിങ്കൽ ക്ലാസിന് നേതൃത്വം നൽകും നോർക്കയുമായും പ്രവാസി വെൽഫെയർ ബോഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്ന പരിപാടി എല്ലാ പ്രവാസി, മുൻ പ്രവാസി സുഹൃത്തുക്കൾ പ്രയോജനപ്പെടുത്തണമെന്ന് എച്ച് ആർ പി എം പ്രവാസി സെൽ പ്രസിഡണ്ട് ശാഫി കല്ലുവളപ്പിൽ, സെക്രട്ടറി അബ്ദുല്ല ആലൂർ എന്നിവർ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ എച്ച് ആർ പി എം സംസ്ഥാന ജില്ലാ താലൂക്ക് പോഷക ഘടക നേതാക്കാൾ സംബന്ധിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് 9497002288, 9847939144 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
keyword : pravasi-convention-norka-samshaya-nivarana-class-saturday-morning