കുമ്പള- കഞ്ചിക്കട്ട റോഡിലെ വൈദ്യുതി തൂണുകൾ വാഹനങ്ങൾക്ക് ഭീഷണികുമ്പള, ഫെബ്രുവരി 23, 2019 ●കുമ്പളവാർത്ത.കോം : കുമ്പള - കഞ്ചിക്കട്ട റോഡിലെ വൈദ്യുതി തൂണുകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ബദിയടുക്ക റോഡിൽ നിന്ന് കഞ്ചിക്കട്ട വഴി കൊടിയമ്മ ചൂരിത്തടുക്ക വരെയുള്ള റോഡിൽ കുമ്പള ഹോളി ഫാമിലി എയ്ഡഡ് സ്കൂളിന് സമീപത്താണ് റോഡിൽ രണ്ട് വൈദ്യുതി തൂണുകൾ തടസം സൃഷ്ടിക്കുന്നത്. ആവശ്യത്തിന് വിശാലതയില്ലാത്ത ഈ റോഡിൽ കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. അതിനാൽ വൈദ്യുതി തൂണുകൾ നിൽക്കുന്നത് കൊണ്ട് വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്നില്ല. മൂന്നു വർഷം മുമ്പ് ഈ റോഡ് ഇൻറർലോക്ക് ചെയ്തിരുന്നു. ആ സമയത്ത് തൂണുകൾ മാറ്റണമെന്ന ശക്തമായ ആവശ്യം നിലനിന്നിരുന്നു. എന്നാൽ അധികൃതർ വേണ്ടത്ര സഹകരിക്കാത്തതിനാൽ ഇപ്പോഴും തൂണുകൾ വാഹനങ്ങൾക്ക് മുടക്കായി നിലകൊള്ളുന്നു.
keyword : power-pillars-on-kumbla-kanjikatta-road-threaten-vehicles