പെരിയ​ ഇരട്ടക്കൊലപാതകം: പീതാംബരനും സജി ജോര്‍ജും റിമാൻഡിൽ


കാഞ്ഞങ്ങാട്​, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : പെരിയ ഇരട്ടക്കൊലപാതകകേസിൽ മുഖ്യപ്രതികളായ പീതാംബരനെയും സജി ജോര്‍ജി​​നെയും രണ്ടാഴ്​ചത്തേക്ക്​ കോടതി റിമാൻഡ്​ ചെയ്​തു. ഹൊസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാംക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ഇരുവരെയും റിമാൻഡിൽ അയച്ചത്.
കേസ്​ ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാൻ കോടതിയിൽ​ അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ നൽകാനുള്ള അപേഷ കോടതി തള്ളുകയായിരുന്നു.
കേസില്‍ ഏഴ് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള മറ്റു അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാനും ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചേക്കും.
keyword : periya-double-murder-remanded-peethambaran-and-sajigorge