എരിയാലിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു


എരിയാൽ, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : എരിയാലിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചേരങ്കൈ സ്വദേശി സി.എച്ച് മുഹമ്മദ് കുഞ്ഞി (65) ആണ് മരിച്ചത്.ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ തലപ്പാടി ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ തലക്ക് ക്ഷതമേൽക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. ചൊച്ചാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
keyword : pedestriandied-lorrygothit-inkumbla