മംഗ്ലൂരു വിമാനത്താവളത്തിൽ പാസ്പോർട്ട് കീറിയ സംഭവം; ജീവനക്കാർക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് എയർപോർട്ട് അതോറിറ്റിമംഗളൂരു, ഫെബ്രുവരി 14 ,2019 ● കുമ്പളവാർത്ത.കോം : വിമാനത്താവളത്തിൽ മലയാളി യാത്രക്കാരിയുടെ പാസ്പോർട്ടിന്റെ പേജുകൾ പറിച്ചു കളഞ്ഞ സംഭവത്തിൽ വിശദീകരണവുമായ മംഗളൂരു എയർപോർട്ട് അതോറിറ്റി. ഫെബ്രുവരി മൂന്നിന് ദുബായിലേക്കുള്ള റുബീന എന്ന മലയാളി യാത്രക്കാരിയുടെ പാസ്പോർട്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്തർ കീറിക്കളഞ്ഞു എന്ന പരാതി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പതിനാലാം തീയതി വ്യാഴാഴ്ച മാത്രമാണ് മംഗളുരു എയർപോർട്ട് ഡയറക്ടർ വി.വി. റാവു ഇത് സംബന്ധിച്ച് വിശദീകരണം നൽകിക്കൊണ്ടുള്ള പത്രക്കുറിപ്പിറക്കുന്നത്.
യാത്രക്കാരി വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ വളരെ ആദരവോടെ പെരുമാറുകയും ടിക്കറ്റും പാസ്പോർട്ടും പരിശോധിച്ച് കടത്തിവിടുകയായിരുന്നു. തുടർന്ന് ലഗേജ് പരിശോധിക്കാൻ എക്സ്റേ സ്കാനറിനടുത്തെത്തിയപ്പോഴും ഇതേ രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. എന്നാൽ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ യാത്രക്കാരിയുടെ പാസ്പോർട്ട് കീറിയ നിലയിലായിരുന്നുവെന്നും. വ്യക്തമായ യാത്രാ രേഖകൾ ഇല്ലാതെ ബോഡിംഗ് പാസ് നൽകാനാവില്ലെന്നും യാത്രക്കാരിയെ വളരെ ബഹുമാനപൂർവ്വം അറിയിക്കുകയായിരുന്നുവെന്നും റാവു നൽകിയ വിശദീകരണത്തിൽ പറയുന്നു. തുടർന്ന് ഉന്നത എമിഗ്രേഷൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സ്വന്തം ഉത്തരവാദിത്തത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു.അബുദബി ഇന്ത്യൻ എംബസിയിലെ കൗൺസിലർ രാജ മുരുകൻ ഇതു സംബസിച്ച് എയർപ്പോർട്ട് അധിക തർക്ക് പരാതി കൈമാറിയിരുന്നു, ഇതു സംഭവിച്ച് ഉന്നത ഉ6ദ്യാഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഡ്യൂട്ടിയിലുണ്ടായവരിൽ നിന്നു വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുകയും ചെയ്തതിൽ പാസ്പോർട്ട് പേജുകൾ എമിഗ്രഷൻ കൗണ്ടറിൽ യാത്രക്കാരി നൽകിയത് കീറിയ നിലയിൽ തന്നെയായിരുന്നു എന്നാണ് എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
keyword : passport-kieri-incident-manglur-airport-not-mistake-for-employees-airport-authority