റെയിൽവെ സ്റ്റേഷനിനടുത്ത് പാർക്ക് ചെയ്ത കാർ മോഷണം പോയി


കുമ്പള, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : കുമ്പള റെയിൽവെ സ്റ്റേഷനിന്നടുത്ത് പാർക്ക് ചെയ്ത കാർ മോഷണം പോയി. നായിക്കാപ്പ് മുജുങ്കാവ് സ്വദേശിയും കണ്ണൂരിൽ മഹീന്ദ്ര കമ്പനി ഓഫീസിലെ ഐ ടി സെക്ഷനിൽ ഓഫീസറ്റുമായ സന്ദീപിന്റെ മാരുതി ആൾട്ടോ കാറാണ് മോഷണം പോയത്.
ബുധനാഴ്ച രാവിലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത് ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 
കുമ്പള പൊലീസ് സന്ദീപിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
keyword : parked-car-robbery-in-railway-station