ബാബരി എക്സ്പോ സംഘടിപ്പിച്ചു ; എസ് ഡി. പി. ഐ ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റിനെതിരെ കേസ്ഉള്ളാൾ, ഫെബ്രുവരി 07 ,2019 ● കുമ്പളവർത്ത.കോം : ബാബരി മസ്ജിദ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബാബരി എസ്പോ സംഘടിപ്പിച്ച ദക്ഷിണ കന്നട ജില്ലാ എസ് ഡി. പി. ഐ പ്രസിഡൻറിനെതിരെ ഉള്ളാൾ പോലീസ് സ്വമേധയാ കേസെടുത്തു. ഫെബ്രുവരി ഒന്നിന് ഉള്ളാൾ ദർഗക്ക് സമീപം നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് ദക്ഷിണ കന്നട യൂണിറ്റ് പ്രസിഡൻറ് അതാഉള്ള. ജോക്കട്ടെക്കെതിരെ ഐ.പി.സി. സെക്ഷൻ 505, 298, 153A, 149 105 പ്രകാരവും കർണാടക പോലീസ് ആക്ട് 109 പ്രകാരവും ഉള്ളാൾ പേലീസ് സ്വമേധയാ കേസെടുത്തത്.

ഫെബ്രുവരി ഒന്നിന് നടത്തിയ പരിപാടിക്കിടെ അവതരിപ്പിച്ച നാടകത്തിൽ ബാബരി മസ്ജിദിന്റ തകർച്ച , ക്ഷേത്രത്തിന്റെ ഭൂമി പൂജ, ക്ഷേത്ര നിർമാണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയവയുടെ ദൃഷ്യാവിഷ്കാരം ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഉള്ളാൾ പോലീസ് ഇവ ക്യാമറയിൽ പകർത്തുകയും ഉയർന്ന പോലിസ് ഉദ്യോസ്ഥർക്ക് വീഡിയോ ക്ലിപ്പ് അയച്ച് നൽകുകയും ചെയ്തതിന് ശേഷമാണ് പോലീസ് നടപടി.
keyword :organizedbabaryexpo-caseagainstsdpisouthkannadadisstrictpresident