പുകയിലവിരുദ്ധ,ടി.ബി.ബോധവത്കരണവും ക്വിസ്സ് മത്സരവുംനടത്തി


കുമ്പള, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ യൂ.പി  വിഭാഗം കുട്ടികൾക്കു വേണ്ടി നടത്തിയ ക്ഷയരോഗവും പുകയില വിരുദ്ധബോധവത്കരണ ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ മനോജ്കുമാർ നിർവഹിച്ചു.
സ്കൂൾ തലത്തിൽ നടത്തിയ ബോധവത്കരണ പരിപാടിക്ക് സീനിയർ അസിസ്റ്റന്റ് റോസിലി ടീച്ചർ അധ്യക്ഷം വഹിച്ചു. മുകുന്ദൻ മാഷ് സ്വാഗതവും  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാഹുൽരാജ് നന്ദിയും പറഞ്ഞു. ബോധവത്കരണത്തിനും ക്വിസ് മത്സരത്തിനും ജൂ.ഹെൽത്ത് ഇസ്‌പെക്ടർ നേതൃത്വം നൽകി. അധ്യാപകരായ ഖദീജ, രാജീവൻ, സോന, പവിത്ര, കവിത, റഷീദ് എന്നിവർ സംബന്ധിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം  ഫാത്തിമത്ത് സഫാനയും രണ്ടാം സ്ഥാനം ബിഹാസ് ഖാത്തിറും
 കരസ്ഥമാക്കി.
keyword : organized-Anti-tobacco-TB-awareness-and-quiz-competition