പ്രവാസികള്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കി ഭരണഘടനയോട് നീതി പുലർത്തണം കെ എം സി സിദുബായ്, ഫെബ്രുവരി 15 ,2019 ● കുമ്പളവാർത്ത.കോം : പ്രവാസി വോട്ട് നടപ്പിലാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന മെല്ലെപോക്ക് നയം അവസാനിപ്പിക്കണമെന്നും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മുഴുവൻ പ്രവാസികള്‍ക്കും അവരുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കി ഭരണഘടനയോട് നീതി പുലർത്തണമെന്നും ദുബായ്കെ എം സി.സികാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തിൽ വിദേശത്ത് വെച്ച് വോട്ട് ചെയ്യാനുള്ള നടപടികൾ പൂർണ്ണതയിലെത്താത്തതിൽ പ്രവാസികൾ തികച്ചും നിരാശലാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളെ രാജ്യത്തെ ഭരണകർത്താക്കളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ പങ്കാളികളാക്കാൻ എന്തിനാണ് ബന്ധപ്പെട്ടവർ മടി കാണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി . പ്രവാസി വോട്ടർ ലിസ്റ്റിൽ പേർ ചേർത്ത പലരുടെയും പേരുകൾ ലിസ്റ്റിൽ ചേർക്കാതെ തള്ളപ്പെട്ടിരിക്കുകയാണ്. കാരണം എന്താണെന്ന് വെക്തമല്ല. സാങ്കേതികത്തം പറഞ്ഞ് അപേക്ഷകൾ തള്ളിക്കളയാതെ അപേക്ഷിച്ചവരെയെല്ലാം സപ്ലിമെന്ററി ലിസ്റ്റിൽ പേർ ചേർത്ത് പരിഗണിക്കണം. പ്രവാസി വോട്ട് പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം ആർ ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ നിര്‍ണ്ണായക ശക്തിയായി പ്രവാസികള്‍ മാറും.

ഓർഗ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്, സി എച് നൂറുദ്ദിന് കാഞ്ഞങ്ങാട്,അബ്ദുറഹ്മാൻ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, യുസുഫ് മുക്കൂട്, ഇ ബി അഹമ്മദ്, കെ പി അബ്ബാസ് കളനാട്സലാം തട്ടാനിച്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
keyword : opportunity-to-exercise-voting-rights-for-expatriates-too-kmcc