തലപ്പാടി കോട്ടേക്കാറിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ചു


തലപ്പാടി, ഫെബ്രുവരി 19,2019 ● കുമ്പളവാർത്ത.കോം : തലപ്പാടിക്കടുത്ത് കേട്ടേക്കാർ ബീരിയിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ചു. ആകാശവാണിയിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോസ്ഥനായ ദേവരാജ് ഗണിഗ (76) ഭാര്യ വാസന്തി.(66) എന്നാണ് ആണ് ആത്മഹത്യ ചെയ്തത്. സ്ഥലത്തെത്തിയ ഉള്ളാൾ പോലീസ് ഇവരെഴുതിയ കുറിപ്പ് സമീപത്ത് നിന്നും കണ്ടെടുത്തു. തങ്ങളുടെ സ്വത്തുക്കളും വളർത്തു മൃഗങ്ങളായ പൂlച്ചയുടെയും പട്ടിയുടെയും എല്ലാ അവകാശവും ഉത്തരവാദിത്തവും വാസന്തിയുടെ ജ്യേഷ്ഠ സഹോദരിയുടെ മകൾ ശ്വേതയെ ഏൽപിക്കണമെന്നാണ് കുറിപ്പിൽ പറയുന്നത്, ഉള്ളാൾ പോലീസ് കേസെടുത്തു.
keyword : old-couple-hanged-in-kottekar-thalapadi