ട്രാൻസ്ഫോർമറിൽ നിന്നും ഓയിൽ മോഷണം വീണ്ടും


കുമ്പള, ഫെബ്രുവരി 14 ,2019 ● കുമ്പളവാർത്ത.കോം : വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ മോഷണം വീണ്ടും. മംഗൽപാടി ഗവ. ഹയർ സെക്കൻററി സ്കൂളിന് സമീപത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നാണ് ഓയിൽ മോഷണം. 2, 35,478 രൂപയുടെ ഓയിൽ മോഷണം പോയതായി കാണിച്ച് കെ എസ് ഇ ബി ഉപ്പള സെക്ഷൻ ഓഫീസ് അസി.എഞ്ചിനീയർ സി എച്ച് അബ്ദുൽ ഖാദർ കുമ്പള പൊലീസിൽ പരാതി നൽകി. ഒരു വർഷത്തിലധികമായി ജില്ലയുടെ വടക്ക് ഭാഗങ്ങളിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ മോഷണം പതിവാണ്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഓയിൽ മോഷണം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു തവണയും കുമ്പള പെർവാഡിലുള്ള ട്രാൻസ്ഫോർമറിൽ നിന്നാണ് ഓയിൽ കളവുപോയത്. അർദ്ധരാത്രിക്കു ശേഷം വൈദ്യുതി വിച്ഛേദിച്ചാണ് ഓയിൽ ഊറ്റുന്നത്. അർദ്ധരാത്രിക്കു ശേഷം വൈദ്യുതി മുടങ്ങുമ്പോൾ ഉപഭോക്താക്കൾ ആരെങ്കിലും വൈദ്യുതി സെക്ഷൻ ഓഫീസിലോ പൊലീസിലോ വിളിച്ചറിയിച്ചാൽ മോഷ്ടാക്കളെ എളുപ്പം പിടികൂടാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
keyword : oil-theft-again-from-the-transformer