നാഷണൽ സർഗലയം വിജയിപ്പിക്കും-ഗൾഫ്‌ സത്യധാര ദുബൈ സോൺദുബൈ, ഫെബ്രുവരി 05 ,2019 ● കുമ്പളവർത്ത.കോം : ഫെബ്രുവരി 08 ഷാർജ വാദി നശാത്തിൽ (പേസ് സ്കൂൾ) വെച്ച് നടക്കുന്ന ഗൾഫ് സത്യധാര യു എ ഇ നാഷണൽ സർഗ്ഗലയം വിജയിപ്പിക്കാൻ ദുബൈ സോണൽ കമ്മിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ദുബൈ സോണൽ കമ്മിറ്റിക്ക് കീഴിലുള്ള മേഖല,ജില്ല,ഏരിയ കമ്മിറ്റികൾ മുഖേന പരമാവധി ആളുകളിലേക്ക് സന്ദേശമെത്തിക്കാനും പ്രചാരണം ശക്തമാക്കാനും തീരുമാനിച്ചു. കലാസ്വാദകർക്ക് ഷാർജയിലെ വാദി നശാത്തിൽ എത്താൻ സോണൽ കമ്മിറ്റി വാഹനസൗകര്യമേർപ്പെടുത്തും. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന യു എ ഇ യിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേള അവിസ്മരണീയമാക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. ദുബൈയിൽ നിന്ന് നാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടിയ കലാപ്രതിഭകളുടെ സംഗമം അബ്ദുൽ ജലീൽ എടക്കുളത്തിന്റെ അധ്യക്ഷതയിൽ സോണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ ഫൈസി ഉത്‌ഘാടനം ചെയ്തു. മുസ്തഫ മൗലവി,അൻവറുല്ല ഹുദവി,ഹംസ മൗലവി,സഈദ് തളിപ്പറമ്പ് എന്നിവർ മത്സരാർത്ഥികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജാഫർ മാസ്റ്റർ മുഗു ക്‌ളാസ്സിനു നേതൃത്വം നൽകി. ഉസ്മാൻ പറമ്പത്ത് സ്വാഗതവും ടി എം എ സിദ്ധീഖ് നന്ദിയും പറഞ്ഞു.
keyword :nationalsargalayamwillbesuccessful-gulfsathyadaradubaizone