ദേശിയ പാത ഗ്യാരണ്ടി തീരുന്നതിന് മുമ്പ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുസ്സഹമാവുന്നതിന് മുമ്പ് നന്നാക്കണമെന്ന ആവശ്യം ശക്തം


കുമ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : പൊട്ടിപ്പിളിഞ്ഞ് യാത്ര ദുസ്സഹമായിരുന്ന കുമ്പള കാസർഗോഡ് ദേശീയ പാത അറ്റകുറ്റപ്പണി ചെയ്ത് മാസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ വീണ്ടും തകർന്നു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയത്. റോഡ് തകർന്നതിനാൽ ഒരുപാട് അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞ ശേഷം പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും ശേഷമാണ് റോഡ് നന്നാക്കിയത്. റോഡ് തകർച്ച തുടക്കത്തിൽ തന്നെ നന്നാക്കിയാൽ ചുരുങ്ങിയ ചിലവിൽ നന്നാക്കാനും കൂടുതൽ തകർച്ച ഒഴിവാക്കാനും കഴിയും. മാത്രവുമല്ല ആറുമാസത്തെ ഗ്യാരണ്ടി കാലാവധി കഴിയാത്തതിനാൽ കരാറുകാരൻ തന്നെയാണ് ഇത് ചെയ്യേണ്ടത്. നാലു വരിപ്പാതെ പണി ഉടൻ തുടങ്ങുമെന്ന് കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നുവെങ്കിലും അതും അനിശ്ചിതത്വത്തിലാണ്. അത് കൊണ്ട് കുമ്പള കാസർഗോഡ് ദേശിയ പാതയിലെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
keyword :nationalroadbrokeagain-beforetheguaranteewasover-demandforrepairsisstrong-beforetravelingbadly