ദേശീയപാത വികസനം; വ്യാപാരികളുടെ മുറവിളി കേൾക്കണം - മൊഗ്രാൽ ദേശീയ വേദി


മൊഗ്രാൽ, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : ജില്ലയിൽ ദേശീയ പാത നാലുവരിപാതയാക്കാൻ ഔദ്യോഗിക നടപടികൾ ആരംഭിച്ചതോടെ വ്യാപാരി സമൂഹത്തിന്റെ മുറവിളി കേൾക്കാനും തൊഴിൽ നഷ്ടപ്പെടാതിരിക്കാനും ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർ നോട്ടീസ് നൽകിക്കഴിഞ്ഞു. കച്ചവടസ്ഥാപനങ്ങളെ സംരക്ഷിക്കാനോ അവർക്ക് വേണ്ടവിധത്തിൽ നഷ്ട പരിഹാരം നൽകാനോ ഇതുവരെ അധികൃതർ യാതൊരു വിത നടപടിയും സ്വീകരിച്ചിട്ടില്ല. കെട്ടിട ഉടമകൾ മാത്രമായിട്ടാണ് അധികൃതർ സംസാരിക്കുന്നതും ,നഷ്ടപരിഹാരം നൽകുന്നതും. വ്യാപാരം നടത്തുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരായുഷ്കാലത്തെ അധ്വാനവും സമ്പാദ്യവുമൊക്കെ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ വ്യാപാരി സമൂഹത്തിനുണ്ടാകരുതെന്നും ദേശീയ വേദി യോഗം ആവശ്യപ്പെട്ടു.


യോഗത്തിൽ പ്രസിഡന്റ് എ. എം. സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി അംഗം എൽ. ടി. മനാഫ് ഉൽഘാടനം ചെയ്തു. എം. എ. മൂസ, എം. എം. റഹ്മാൻ, മുഹമ്മദ് അബ്കോ , നാഫിഹ് മൊഗ്രാൽ, ടി.കെ.അൻവർ, ഹാരിസ് ബഗ്ദാദ്, ടി.എ.ജലാൽ, ഷിഹാബ് മാസ്റ്റർ, ഇസ്മയിൽ മൂസ, കെ. കെ. അഷ്റഫ്, കാദർ മാഷ്, കാദർ മൊഗ്രാൽ, കെ.പി.മുഹമ്മദ്, നാസിർ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഷക്കീൽ അബ്ദുല്ല, പി. വി. അൻവർ, ഷരീഫ് ഗെല്ലി , വിജയകുമാർ എന്നിവർ പ്രസംഗിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
keyword :nationalhighwaydevelopment-hearthecriesofmerchants