മുണ്ടാട്ടം കാലഘട്ടത്തിന്റെ ആവശ്യം എ.എ.ജലീൽമൊഗർ, ഫെബ്രുവരി 05 ,2019 ● കുമ്പളവർത്ത.കോം : വീട്ടിലും യാത്രയിലും ആഘോഷങ്ങളിലും തമ്മിൽ കണ്ടാൽ മിണ്ടാൻ സമയം കിട്ടാതെ മൊബൈലിൽ തല കുനിച്ചിരിക്കുന്ന വർത്തമാനകാലത്ത് " മുണ്ടാട്ടം " പോലുള്ള പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീൽ പറഞ്ഞു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഗ്രാമോത്സവിന്റെ ഭാഗമായി ഡിഫൻസ് മൊഗർ സംഘടിപ്പിച്ച മുണ്ടാട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ചാരിറ്റി പ്രവർത്തകരായ എ.ബി. കുട്ടിയാനം, ഖയ്യൂം മാന്യ എന്നിവർ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ ആമുഖ പ്രസംഗം നടത്തി. എം. എ നജീബ് മോഡറേറ്റർ ആയിരുന്നു.. പുതുതലമുറയെയടക്കമുള്ളവരുടെ പഴമയിലേക്കുള്ള യാത്രയായിരുന്നു മുണ്ടാട്ടം. പഴയ പാട്ടുകൾ. കഥ.സംവാദം. കവിത എന്നിവയടക്കമുള്ള പരിപാടികൾ മുണ്ടാട്ടത്തിനെ ശ്രദ്ധേയമാക്കി.

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരെഞ്ഞെടുത്ത എ എ ജലീലിന് ഡിഫൻസ് മൊഗറിന്റെ ഉപഹാരം ഷെരീഫ് എംഎസ് സമ്മാനിച്ചു. എ ബി. കുട്ടിയാനം.ഖയ്യൂം മാന്യ എന്നിവർക്കുള്ള ഉപഹാരം എ. എ ജലീൽ സമ്മാനിച്ചു.അബ്ബാസ് മൊഗർ.അം സു മേനത്ത്.കരീം. മൊഗർ.അബു നവാസ്.അഹ്റാസ് കമ്പാർ.റഫീഖ് .ബദ്റുദീൻ കുന്നിൽ തുടങ്ങിയവർ സംസാരിച്ചു. ജലാൽ മൊഗർ.സഫുവാൻ.ശാഫി ചെങ്കള.. ഉസ്മാൻ, ഷാക്കിർ ദിൽ ഖുഷ്, സലാം, മുനീർ, മൊയ്തീൻ, സാബിർ, ഷാക്കിർ, ജാബിർ കുന്നിൽ, പി.എസ്.ഹമീദ്, മൊയ്‌ദീൻ, ഖാലിദ്, മുഹമ്മദ്‌, നാസർ, സവാദ്, സുബൈർപുത്തൂർ, സഫ്രാദ്, റഫീഖ്, ഷഫീർ, സറഫുദ്ദിൻ, ഷാഫി, ബദ്ർ, സഈദ്, ജാഫർ, തബഷീർ, മുത്തലിബ്, ഹൈദർ, ജംഷി, ഇജാസ്, സിറാജ് മറ്റു ക്ലബ്‌ മെമ്പർമാരും സംബന്ധിച്ചു.
keyword : mundattam-needoftime-aajaleel