ഒമാനിൽ ലിഫ്റ്റപകടത്തിൽ മരിച്ച മിയാപ്പദവ് സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുംകാസറഗോഡ്, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : ഒമാനിൽ ലിഫ്റ്റപകടത്തിൽ മരണപ്പെട്ട മിയാപ്പദവ് സ്വദേശി മന്നിപ്പാടി മനെ ബെട്ടുവിലെ പരേതനായ മഹാബലയുടെ മകൻ നവീൻ ചന്ദ്ര ആൾവ (38) യുടെ മൃതദേഹം ചെവ്വാഴ്ച നാട്ടിലെത്തിക്കും. വിമാന മാർഗ്ഗം മംഗളൂരുവിലെത്തിച്ച ശേഷം സംസ്കരിക്കുന്നതിനായി നാട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ഡിസംബർ 24 നാണ് ലിഫ്റ്റ് തകർന്ന് വീണതിനെത്തുടർന്ന് നവീൻ മരണപ്പെടുന്നത്. ലിഫ്റ്റ് മെക്കാനിക്കായ ഇയാൾ ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് ഇയാളുടെ മേലെ തകർന്നു വീഴുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഒമാൻ അധികൃതൽ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുകയും മൃതദേഹം നാട്ടിലേക്കയക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം നാട്ടിലേക്കയക്കാൻ അനുമതി ലഭിക്കുകയായിരുന്നു.
keyword :mortalremainsofnaveendiedinliftaccedentreachtoday