എം. സി. ഹാജി ട്രസ്റ്റ് ഒന്നാം വാർഷികം; മൊഗ്രാലിൽ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച് 3ന്


മൊഗ്രാൽ, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം :  എം. സി. അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മൊഗ്രാലിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 
മംഗ്ലൂരു ദേർളകട്ട യേനപ്പൊയ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് 2019 മാർച്ച് 3ന് ഞായറാഴ്ച്ച മൊഗ്രാൽ നാങ്കിറോഡിലെ കെ. എസ്. അബ്ദുള്ള സെൻട്രൽ സ്‌കൂളിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓർത്തോ, ന്യൂറോ, ഇ. ഇൻ. ടി, സ്കിൻ, ജനറൽ, ശിശു രോഗം തുടങ്ങിയ വിഭാഗത്തിലുള്ള രോഗികളെ വിദഗ്ദരായ ഡോക്ടർമാർ പരിശോധിച്ച് മരുന്നുകൾ നൽകും. ഇവ കൂടാതെ ഷുഗർ, പ്രഷർ, പരിശോധനയും, ക്യാൻസർ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം.
മർഹൂം എം. സി. അബ്ദുൽ ഖാദർ ഹാജിയുടെ 20-ാം ചരമവാർഷിക ദിനമായ 2019 ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ( മഗ്‌രിബ് നമസ്ക്കാരാനന്തരം ) ട്രസ്റ്റ് ഓഫീസിൽ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും. പരിപാടികളിൽ ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹ്യ- സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾ മുൻകൂട്ടിയുള്ള രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടാവുന്ന നമ്പർ: 9746367867, 8075 115097, 9633321543.
ഇത് സംബന്ധിച്ച് ചേർന്ന യോഗം പി. മുഹമ്മദ് നിസാർ പെർവാഡ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം. സി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. മാഹിൻ മാസ്റ്റർ, ടി. സി. അഷ്റഫലി, കെ. എം. മുഹമ്മദ് ഹനീഫ്, എം. പി. അബ്ദുൽ ഖാദർ, എച്ച്. എം. അബ്ദുൽ കരീം, എം. എ. മുഹമ്മദ് കടവത്ത്, ബി. എ. മുഹമ്മദ് കുഞ്ഞി, അബ്ബാസ് മൊയലാർ, സലീം എന്നിവർ പ്രസംഗിച്ചു. എം. എ. മൂസ സ്വാഗതം പറഞ്ഞു.
keyword : mc-haji-trust-first-anniversary-mega-medical-camp-on-3rd-march-at-mogral