യൂത്ത് ലീഗ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുമ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ടൗൺ ചുറ്റി പ്രകടനമായി എത്തിയ മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിന് മുമ്പിൽ റോഡിൽ ബാരിക്കേഡുകൾ തീർത്ത് സി ഐ കെ പ്രേംസദൻ, ടി വി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പെടെ അമ്പതോളം വരുന്ന പൊലീസ് സേന തടഞ്ഞു. ബാരിക്കേഡുകൾ ഭേദിച്ച് കടക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തെ പൊലീസ് പ്രതിരോധിച്ചു. പിന്നീട് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം സി ഖമറുദ്ദീൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ അസീസ് കളത്തൂർ, അഷ്റഫ് കൊടിയമ്മ, എം അബ്ബാസ്, എ കെ ആരിഫ്, കെ എം അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.പടം : പൊലീസ് സ്റ്റേഷൻ മാർച്ച് എം സി ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
keyword :marchtokumblapolicestation-byyouthleage