"സ്ത്രീ സമത്വം ഉറപ്പ് വരുത്തുക" മഹിളാ അസോസിയേഷൻ
കുമ്പള, ഫെബ്രുവരി 10 ,2019 ● കുമ്പളവാർത്ത.കോം : സ്ത്രീ സമൂഹത്തിന്റെ കണ്ണാണ് സ്ത്രീയും പുരുഷനും എന്നും ഒരു വാഹനത്തിന്റെ ചക്രങ്ങളെ പോലെയാണ് അവർ പ്രവർത്തിക്കേണ്ടതെന്നും കുമ്പളയിൽ ചേർന്ന മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. ഭരണഘടന നൽകുന്ന സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്താൻ സാധിക്കണം. സ്ത്രീയെ രണ്ടാംകിട പൗരൻമാരായി കാണരുത്. സ്ത്രീയെ അശുദ്ധയായി കാണുന്ന, ചിത്രീകരിക്കുന്ന വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും സ്ത്രീകൾക്ക് ഭരണഘടന നൽക്കുന്ന അവകാശങ്ങൾ ലഭ്യമാക്കാനും സ്ത്രീ സമത്വം ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയാ സെകട്ടറിയായി സ: സിന്ദുവിനേയും പ്രസിഡന്റായി സ:ചന്ദ്രാവതിയെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി സ:വൽസല ബദിയഡുക്ക, ദേവകി ബാഡൂർ ജോ: സെക്രട്ടറിമാരായി സഖാക്കൾ ജയന്തി പുത്തിഗെ, പത്മിനി ബംബ്രാണ ട്രഷററായി ജീജ മനോജ് കുമ്പള യെയും തെരെഞ്ഞെടുത്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സ: വി.പി ജാനകി ഉദ്ഘാടനം ചെയ്തു. സ:സി.എ.സുബൈർ സ്വാഗതം പറഞ്ഞു സ: എം. ജി സിന്ദു അദ്യക്ഷത വഹിച്ചു രക്ത സാക്ഷി പ്രമേയം സ: വൽസല ബദിയഡുക്കയും അനുശോചന പ്രമേയം സ: ജീജ മനോജും പ്രവർത്തന റിപ്പോർട്ട് സ: എം.പുഷ്പയും സംഘടനാ റിപ്പോർട്ട് സ: പി.ശ്യാമളയും അവതരിപ്പിച്ചു.

keyword : makesurewomenequality-mahilassociation