മംഗലാപുരം സിറ്റി സെന്ററിൽ വൻ തീപിടുത്തം മാളിനുള്ളിലെ ഫുഡ് കോർട്ടിൽ നിന്നാണ് തീ പടർന്നത്മംഗളുരു, ഫെബ്രുവരി 21,2019 ● കുമ്പളവാർത്ത.കോം : മംഗലാപുരം സിറ്റി സെന്ററിൽ വൻ തീപിടിത്തം മാളിന്റെ നാലാം നിലയിലാണ് തീ പിടിത്തുണ്ടായത്. നാലാം നിലയിലെ ഫുഡ് കോർക്കിൽ നിന്നാണ് തീ പടർന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

തീ ശ്രദ്ധയിൽ പെട്ട ഉടനെ ഇടപാടുകാരെയും ജീവനക്കാരെയും മാളിൽ നിന്നും ഒഴിപ്പിച്ചു. ഉടൻ തന്നെ ഫയർ ഫോർസ് എത്തി തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആ ളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

keyword : major-fire-broke-out-at-Mangalore-city-center-the-fire-broke-from-the-food-courts-in-the-mall