ലഹരി വിമുക്ത ക്യാംപസ് ക്യാമ്പയിൻ തുടങ്ങിമൊഗ്രാൽ, ഫെബ്രുവരി 09 ,2019 ● കുമ്പളവർത്ത.കോം : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്കൂൾ ക്യാമ്പസ്സുകൾ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ജി.വി.എച് എസ് എസ്സിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും,ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു .പ്രോഗ്രാമിന് അധ്യക്ഷം വഹിച്ചുകൊണ്ട് കുമ്പള സി.എച് സി യിലെ ജൂ.ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ ക്ലാസ്സെടുത്തു. ക്ലബ്ബിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റർ മനോജ് നിർവഹിച്ചു. അധ്യാപകരായ റാഷിദ്, ഖദീജ, ഷഹ്സിൽ ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോഗേഷ്, രാഹുൽരാജ് എന്നിവർ സംസാരിച്ചു. ബോധവത്കരണ റാലി സീനിയർ അസിസ്റ്റന്റ് റോസിലി ഫ്‌ളാഗ് ഓഫ് ചെയ്തു. മുകുന്ദൻ, ബാലചന്ദ്രൻ, ജോഗേഷ് ,രാഹുൽ,നളിനി എന്നിവർ നേതൃത്വം നൽകി.
keyword :launchedfreeofdrugscampuscampaign