മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കേസിൽ നിന്ന് പിൻമാറിയതായി കെ.സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു; മഞ്ചശ്വരത്ത് ഉപതെരെഞ്ഞെടുപ്പ് ഉറപ്പായി


കാസർകോട്, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന്  പിന്മാറിയതായി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന കേസ് പിൻവലിക്കാൻ സന്നദ്ധമാണെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അപേക്ഷയിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും.
കേസ് പിൻവലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്നും സുരേന്ദ്രൻ പ്രതികരിച്ചു. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ പരാജയപ്പെട്ടത്.
keyword : ksurendan-informed-the-high-court-that-he-had-withdrawn-from-the-manjeshwar-election-case-sub-election-confirmed-in-manjeshvaram